Trending

News Details

നേപ്പാൾ ദുരന്തം: കല കുവൈറ്റ് അനുശോചിച്ചു

  • 28/08/2026
  • 26 Views

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാടിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.


ദുരന്തബാധിതരായ ഇന്ത്യക്കാരെയും മലയാളികളെയും കണ്ടെത്തി സുരക്ഷിതരാക്കുന്നതിനും ആവശ്യമായ അടിയന്തര സഹായവും ചികിത്സയും ലഭ്യമാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും, ദുരന്തബാധിതരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.