ഗ്രാമോത്സവം 2026 “ സെപ്റ്റംബർ 25 ന് സംഘടിപ്പിക്കുന്നു
“ഗ്രാമോത്സവം 2026 “ സെപ്റ്റംബർ 25 ന് സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന “ഗ്രാമോത്സവം 2026” സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ ആസ്പെയർ ബൈലിംഗ്വൽ സ്കൂൾ അബ്ബാസിയയിൽ നടക്കും.
ഗൃഹാതുരത്വമുണർത്തുന്നതും ഗ്രാമീണത തുളുമ്പുന്നതുമായ വൈവിധ്യമാർന്ന കലാ പരിപാടികൾ കോർത്തിണക്കി മേഖലയിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടിപടികളും, ഘോഷയാത്രയും, പായസമേളയും, ഗാനമേളയും ഒരുക്കുന്നതായി സംഘാടകർ അറിയിച്ചു. കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാ സാംസ്കാരിക പരിപാടിയായി നവംബർ 06 ന് നടക്കുന്ന “അർഫജ് 2026”ന്റെ മുന്നോടിയായി നടക്കുന്ന “ഗ്രാമോത്സവം 2026”
ന്റെ വിജയത്തിനായി വിപുലമായ സജ്ജീകരണങ്ങൾ ആണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.