Trending

News Details

കല കുവൈറ്റ് കലാമേള 2026 ജൂലൈ 9-10 തീയതികളിൽ

  • 09/06/2026
  • 7 Views

കല കുവൈറ്റ് കലാമേള 2026 ജൂലൈ 9-10 തീയതികളിൽ

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് സംഘടിപ്പിക്കുന്ന “കലാമേള 2026” ജൂലൈ 9, 10 തീയതികളിൽ മംഗഫ് കല സെന്ററിൽ വെച്ചു നടക്കും.
പ്രസംഗ മത്സരം, ലളിതഗാനം, മാപ്പിളപ്പാട്ട്, കവിതാപാരായണം, മോണോ ആക്ട്, തിരുവാതിരകളി, ഒപ്പന, ഗ്രൂപ്പ് ഡാൻസ്. മൈം തുടങ്ങിയ മത്സരങ്ങൾ കലാമേളയുടെ ഭാഗമായി സംഘടിപ്പിക്കും.
കല കുവൈറ്റിന്റെ നാല് മേഖലകളിൽ നിന്നുള്ള അംഗങ്ങൾക്ക് പങ്കെടുക്കാൻ അവസരമൊരുക്കുന്ന കലാമേളയ്ക്ക് രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കല കുവൈറ്റ് വെബ്‌സൈറ്റ് (www.kalakuwait.com) സന്ദർശിക്കുകയോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം:
അബ്ബാസിയ: 60326302
ആബുഹലിഫ: 51270256 സാൽമിയ: 55457670
ഫഹാഹീൽ: 66406984