കല കുവൈറ്റ് ഒൻപതാമത് “സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ” ജനുവരി 15 ന്.
കല കുവൈറ്റ് ഒൻപതാമത് “സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ” ജനുവരി 15 ന്.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈറ്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കല കുവൈറ്റ് ഫിലിം സൊസൈറ്റി ഒൻപതാമത് സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ചെറിയ ചലച്ചിത്രങ്ങളുടെ വലിയ ഉത്സവമായ മൈക്രോ ഫിലിം ഫെസ്റ്റിവൽ 2027 ജനുവരി 15 ന് നടക്കുമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. 5 മിനിറ്റ് വരെ ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയ ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. മലയാളമല്ലാത്ത മറ്റ് ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ നിര്‍ബന്ധമാണ്, മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡിസംബർ 10 ന് മുൻപായി www.kalakuwait.com എന്ന വെബ്‌സൈറ്റിൽ രെ ജിസ്റ്റ ർ ചെയ്യണം. തയ്യാറാക്കിയ ഫിലിം 2026 ജനുവരി 1ന് മുൻപ് സംഘാടക സമിതിക്ക് കൈമാറണം.പുർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച ചിത്രങ്ങളാണു ഫെസ്റ്റിവലിൽ മത്സരത്തിനു പരിഗണിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക്: 51358822, 97480677 (അബ്ബാസിയ), 98480677 (സാൽമിയ), 50799885 (ഫഹാഹീൽ), 98732369 (അബുഹലീഫ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കല കുവൈറ്റ് “സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവലിന് കഴിഞ്ഞ എട്ട് പതിപ്പുകളിലും മികച്ച പ്രതികരണമാണ് കുവൈറ്റ് പൊതുസമൂഹത്തിൽ നിന്നും ലഭിച്ചിരുന്നത്.