Trending

News Details

യാത്രയയപ്പ് നൽകി

  • 25/07/2022
  • 1144 Views

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ അമ്മാൻ എ യൂണിറ്റ് അംഗം ശ്രീജിത്ത്‌ എ. ആർ ന്‌ യാത്ര അയപ്പ് നൽകി.കുവൈറ്റിലെ പ്രവാസജീവിതം അവസാനിപ്പിച്ചുകൊണ്ട് യു കെ യിലേക്ക് പോകുന്ന അദ്ദേഹത്തിന് സാൽമിയ കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര കായിക വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ കലയുടെ ഉപഹാരം കൈമാറി.അമ്മാൻ യൂണിറ്റ് കൺവീനർ മനീഷ് മോഹൻ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗംങ്ങൾ ,മേഖല സെക്രട്ടറി റിച്ചി കെ ജോർജ്, മേഖല കമ്മിറ്റി അംഗങ്ങൾ, കലയുടെ മുതിർന്ന പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.