Trending

News Details

കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റി പുസ്തക ആസ്വാദനം സംഘടിപ്പിച്ചു.

  • 22/06/2023
  • 891 Views

കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന പ്രതിമാസ പുസ്തക ആസ്വാദന പരിപാടിയുടെ ഭാഗമായി ദേശീയ വായനാദിനദിനത്തിൽ പുസ്തകാസ്വാദനം സംഘടിപ്പിച്ചു . അബുഹലിഫ മേഖല പ്രസിഡന്റ് ഗോപികൃഷ്ണന്റെ അധ്യക്ഷതയിൽ മെഹബുള്ള കല സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ മഹ്ബൂള ഇ യൂണിറ്റ് ജോയിന്റ് കൺവീനർ അരുണിമ പ്രകാശ് എൻ. എസ് മാധവന്റെ “പാല് പിരിയുന്ന കാലം” എന്ന ചെറുകഥ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ നിരവധിപേർ പങ്കെടുത്തു. കല കുവൈറ്റ്‌ ജോയിന്റ് സെക്രട്ടറി പ്രജോഷ്, സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ് എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖലാ എക്‌സിക്യൂട്ടീവ് അംഗം ഗായത്രി നന്ദി രേഖപ്പെടുത്തി.