Trending

News Details

അബ്ബാസിയ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു

  • 10/06/2024
  • 603 Views

അബ്ബാസിയ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു 

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു. അബ്ബാസിയ മേഖല ആക്ടിങ് പ്രസിഡന്റ് തസ്‌നീമിന്റെ അധ്യക്ഷതയി ചേർന്ന യോഗത്തിൽ കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട് മാതൃഭാഷ ക്ലാസ്സുകളെ കുറിച്ചുള്ള വിശദീകരണം നൽകി. മാതൃഭാഷ ജനറൽ  കൺവീനർ അജ്നാസ്, കൺവീനർ തോമസ് എന്നിവർ  ആശംസകളറിയിച്ചു സംസാരിച്ചു.അബ്ബാസിയ മേഖല കൺവീനറായി ജസ്റ്റിനെയും, ജോയന്റ് കൺവീനെർമാരായി വന്ദന, ഷിജിൻ എന്നിവരെയും പതിനഞ്ച് അംഗ  മാതൃഭാഷ സമിതിയെയും തെരെഞ്ഞെടുത്തു. അബ്ബാസിയ മേഖല സെക്രട്ടറി നവീൻ സ്വാഗതവും മാതൃഭാഷ മേഖല കൺവീനർ ജസ്റ്റിൻ നന്ദിയും പറഞ്ഞു.