Trending

News Details

കല കുവൈറ്റ് ജനകീയ മാതൃഭാഷ സമിതി രൂപീകരിച്ചു.

  • 25/05/2025
  • 105 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് ജനകീയ മാതൃഭാഷ സമിതി രൂപീകരിച്ചു. 35 വർഷത്തോളമായി നടത്തിവരുന്ന സൗജന്യ മാതൃഭാഷ പഠനക്ലാസ്സിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുക്കുന്നതിനായാണ് ഇത്തരത്തിലൊരു ജനകീയ സമിതി രൂപീകരിച്ചത്. കല കുവൈറ്റ് പ്രസിഡന്റ്‌ മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ അബ്ബാസിയ കല സെന്ററിൽ വച്ച് മെയ് 28 ബുധനാഴ്ച വൈകുന്നേരം 7:30ന് ആരംഭിച്ച സമിതി രൂപീകരണയോഗത്തിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭാഷാസ്നേഹികൾ എത്തിച്ചേർന്നു. യോഗത്തിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് ക്ലാസ്സ്‌ നടത്തിപ്പിനെ പറ്റിയുള്ള വിശദീകരണം നൽകി. മാതൃഭാഷ സമിതിയുടെ രക്ഷാധികാരികളായി
ആർ നാഗനാഥൻ, ജ്യോതിദാസ്, പ്രേമൻ ഇല്ലത്ത്, സുനിൽ കെ ചെറിയാൻ, ബഷീർ ബാത്ത എന്നിവരെയും ജനറൽ കൺവീനറായി വിനോദ് കെ ജോൺ, കൺവീനർമാരായി അനീഷ് മണിയൻ, തോമസ്‌ ചെപ്പുകുളം എന്നിവരെയും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതം ആശംസിച്ച യോഗത്തിന് സമിതിയുടെ ജനറൽ കൺവീനർ വിനോദ് കെ ജോൺ നന്ദി രേഖപ്പെടുത്തി.
ഈ വർഷത്തെ ക്ലാസുകൾ ജൂൺ 15ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാല് മേഖലകളിലായി നടത്തപ്പെടുന്ന ഭാഷ പഠനക്ലാസ്സുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനായി ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് - സാൽമിയ - 6005 3641, ഫഹാഹീൽ - 9721 2481, അബുഹലീഫ - 6602 3217, അബ്ബാസിയ - 6705 8407.