Trending

News Details

കല കുവൈറ്റ് മംഗഫ് എ, മംഗഫ് ജി, മംഗഫ് വെസ്റ്റ് യൂണിറ്റുകൾ സംയുക്തമായി കുടുംബ സംഗമം "മാങ്കോസ്റ്റ്" സംഘടിപ്പിച്ചു.

  • 22/05/2025
  • 2 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് മംഗഫ് എ, മംഗഫ് ജി, മംഗഫ് വെസ്റ്റ് യൂണിറ്റുകൾ സംയുക്തമായി കുടുംബ സംഗമം "മാങ്കോസ്റ്റ്" സംഘടിപ്പിച്ചു. മംഗഫ് കല സെൻ്ററിൽ വച്ച് നടന്ന കുടുംബസംഗമം മംഗഫ് വെസ്റ്റ് യൂണിറ്റ് കൺവീനർ റിനീഷിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് ഉദ്ഘാടനം ചെയ്തു. ജോയിൻ സെക്രട്ടറി പ്രസീദ് കരുണാകരൻ, മേഖല സെക്രട്ടറി സജിൻ മുരളി, മേഖല പ്രസിഡന്റ്‌ അരവിന്ദ് കൃഷ്ണൻകുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പരിപാടിയിൽ യൂണിറ്റ് അംഗങ്ങളും കുട്ടികളും കലാപരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹനസമ്മാനങ്ങൾ നൽകി. 2025 മാർച്ച്‌ മാസം യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച ക്യാരംസ് ലീഗ് ടൂർണമെന്റിന്റെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. മംഗഫ് വെസ്റ്റ് യൂണിറ്റ് അംഗം ശ്രീജിത്ത് ഒന്നാം സ്ഥാനവും, മെഹബുള്ള എ യൂണിറ്റ് അംഗം വിജുമോൻ രണ്ടാം സ്ഥാനവും, മംഗഫ് ഇ യൂണിറ്റ് അംഗം അർഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം സ്ഥാനം ലഭിച്ച മെഹബുള്ള എ യൂണിറ്റ് അംഗം വിജുമോൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയതിനാൽ നേരത്തെ നടന്ന യാത്രയയപ്പു ചടങ്ങിൽ വെച്ച് സമ്മാനദാനം നടത്തിയിരുന്നു. കലയുടെ കേന്ദ്ര മേഖല ഭാരവാഹികൾ പരിപാടിയിൽ സന്നിഹിതരായിരുന്നു.
ഉദ്‌ഘാടന ചടങ്ങിൽ മംഗഫ് ജി യൂണിറ്റ് കൺവീനർ ജയരാജ് സ്വാഗതം ആശംസിച്ചു, കുടുംബസംഗമത്തിന്റെ ജനറൽ കൺവീനർ അഭിജിത്ത് നന്ദിയും അറിയിച്ചു. മംഗഫ് A യൂണിറ്റ് ആക്ടിംഗ് കൺവീനർ വിനീഷ് വേദിയിൽ സന്നിഹിതനായിരുന്നു.