Trending

News Details

പ്രജീഷ് കുരിയകോട്ടിന്റെ കുടുംബത്തിന് മരണാനന്തര ക്ഷേമനിധി കൈമാറി.

  • 22/11/2026
  • 23 Views

പ്രജീഷ് കുരിയകോട്ടിന്റെ  കുടുംബത്തിന് മരണാനന്തര ക്ഷേമനിധി കൈമാറി.

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ സെൻട്രൽ  യൂണിറ്റ് അംഗമായിരുന്ന പ്രജീഷ് കുരിയകോട്ടിന്റെ കുടുംബത്തിനുള്ള മരണാനന്തര ക്ഷേമനിധി കൈമാറി.
അബ്ബാസിയയിലെ പരേതന്റെ വസതിയിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ് ട്രഷറർ സുരേഷ് പി ബി പ്രജീഷിന്റെ  മക്കൾക്ക്  ക്ഷേമനിധി തുക കൈമാറി. ജോയിന്റ് സെക്രട്ടറി പ്രവീൺ പി വി,അബ്ബാസിയ മേഖല സെക്രട്ടറി കൃഷ്ണ മേലത്ത്, കേന്ദ്രകമ്മിറ്റി അംഗം ഗോപകുമാർ , മേഖല പ്രസിഡന്റ് രാജേഷ് ശേഖർ , അബ്ബാസിയ സെൻട്രൽ  യൂണിറ്റ് കൺവീനർ വിനോദ് കുമാർ , ജോയിന്റ് കൺവീനർ സായ് രാജ് എക്സിക്യൂട്ടീവ് അംഗമായ  ബിജു ജോസ് എന്നിവരും കലയുടെ പ്രവർത്തകരും പങ്കെടുത്തു.