കല കുവൈറ്റ് യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി.
കല കുവൈറ്റ് യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി.
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് യൂണിറ്റ് സമ്മേളനങ്ങൾക്ക് വഫ്ര യൂണിറ്റ് സമ്മേളനത്തോടെ തുടക്കം കുറിച്ചു.
വഫ്രയിൽ സഃ രാജൻ ചോടോൻ നഗറിൽ വെച്ച് നടന്ന സമ്മേളനം കല കുവൈറ്റ് ട്രഷറർ പി ബി സുരേഷ് ഉത്ഘാടനം ചെയ്തു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അജികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഷിജിത്ത് കെ അനുശോചന പ്രമേയം അവതരിപ്പിച്ചു. കൺവീനർ അനൂപ് പ്രഭാകരൻ പ്രസന്നൻ യൂണിറ്റ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അടുത്ത പ്രവർത്തന വർഷത്തേക്കുള്ള 16 അംഗ യൂണിറ്റ് എക്സിക്യൂട്ടീവ് കേന്ദ്ര കമ്മിറ്റി അംഗം ദേവദാസും മേഖലാ സമ്മേളന പ്രതിനിധികളുടെ പാനൽ മേഖലാ പ്രസിഡന്റ് വിജയകുമാറും അവതരിപ്പിച്ചു.
പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന, ഇടതുപക്ഷ സർക്കാർ കൊണ്ട് വന്ന നോർക കെയർ പോളിസിയുടെ പ്രീമിയം ഇരട്ടിയിലധികം വർദ്ധിപ്പിച്ച് പ്രവാസികൾക്ക് ഇരുട്ടടി നൽകുന്ന യുഡിഫ് ഗവൺമെന്റ് നടപ്പിലാക്കിയ പ്രീമിയം വർദ്ധന എത്രയും പെട്ടെന്ന്
പിൻവലിക്കണമെന്ന് സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെട്ടു.
തുടർന്ന് സമ്മേളനം യൂണിറ്റിന്റെ പുതിയ കൺവീനറായി ഷിജിത്ത് കെ യെയും ജോ. കൺവീനർമാരായി രാജൻ തായത്ത്, വിഷ്ണുലാൽ എന്നിവരെയും തിരഞ്ഞെടുത്തു.
മേഖലാ സെക്രട്ടറി ബിജോയ് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.
യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അജീഷ് മണി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൺവീനർ ഷിജിത്ത് കെ നന്ദി രേഖപ്പെടുത്തി.