Trending

News Details

ഷിബുരാജിന്റെ കുടുംബത്തിന് മരണാനന്തര ക്ഷേമനിധി കൈമാറി

  • 22/11/2026
  • 23 Views

ഷിബുരാജിന്റെ കുടുംബത്തിന് മരണാനന്തര ക്ഷേമനിധി കൈമാറി

കരുനാഗപ്പള്ളി: കേരള അർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ എഫ് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷിബുരാജിന്റെ കുടുംബത്തിന് സംഘടനയുടെ മരണാനന്തര ക്ഷേമനിധി കൈമാറി.

2026 നവംബർ 20 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പരേതന്റെ വസതിയിൽ നടന്ന ചടങ്ങിൽ കേരള മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ; ഷിബുരാജിന്റെ സഹധർമ്മിണി അനുപമയ്ക്ക് ക്ഷേമനിധി തുക കൈമാറി.

ചടങ്ങിൽ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം ജയലക്ഷ്മി എ.സി., കുവൈറ്റ് കലാ ട്രസ്റ്റ് ജില്ലാ കോ-ഓർഡിനേറ്റർ ജോൺസൺ ജോർജ്, കല ട്രസ്റ്റ് അംഗങ്ങളായ സലിം രാജ്, നടേശൻ, സി.പി.ഐ (എം) ചവറ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോയ്,  ഏരിയ കമ്മിറ്റി അംഗം കെ. സുരേഷ് ബാബു, ബ്രാഞ്ച് സെക്രട്ടറി നടരാജൻ, പഞ്ചായത്ത് മെമ്പർ രഘുനാഥ് എന്നിവർ പങ്കെടുത്തു.