Trending

News Details

കല കുവൈറ്റ് ഫർവാനിയ സൗത്ത് യൂണിറ്റ് അംഗം ശശി പി.വി. നിര്യാതനായി

  • 26/11/2026
  • 9 Views

കല കുവൈറ്റ് ഫർവാനിയ സൗത്ത് യൂണിറ്റ് അംഗം ശശി പി.വി. നിര്യാതനായി

കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ – കല കുവൈറ്റ് ഫർവാനിയ സൗത്ത് യൂണിറ്റ് അംഗം കണ്ണൂർ മുണ്ടയാട് അതിരകം നീലിയത്ത് വീട്ടിൽ ശശി പി.വി. (56) നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേയായിരുന്നു അന്ത്യം. ഫർവാനിയയിൽ തയ്യൽ ജോലിചെയ്തുവരികയായിരുന്നു. ഭാര്യ: ഷർമി സി.വി. മക്കൾ: ശിവന്യ, അവന്യ.

ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ സബ മോർച്ചറിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകീട്ട് 7 മണിക്ക് കുവൈറ്റ് എയർവേസ് വിമാനത്തിൽ കൊച്ചിയിലെത്തിക്കുന്ന മൃതദേഹം നോർക്ക ആംബുലൻസ് സർവീസ് മുഖേന സ്വദേശത്തേക്ക് കൊണ്ടുപോകും.

ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.