Trending

News Details

ബാലവേദി കുവൈറ്റ് ഫഹഹീൽ മേഖലക്ക് പുതിയ ഭാരവാഹികൾ.

  • 29/04/2022
  • 1623 Views


കുവൈറ്റ്സിറ്റി: മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ഫഹഹീൽ മേഖലയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഋഷി പ്രസീദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഋദ്വൈത് ഗോപിദാസ് സ്വാഗതവും ആൻസിലി തോമസ് വാർഷികറിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനം പ്രസിഡണ്ടായി ഋദ്വൈത് ഗോപിദാസിനേയും, സെക്രട്ടറിയായി അവനി വിനോദിനേയും,വൈസ് പ്രസിഡണ്ടായി ആഗ്നനസ്സ് പോൾസനെയും,ജോയിൻറ് സെക്രട്ടറിയായി മാധവ് സുരേഷിനെയും തിരഞ്ഞെടുത്തു. പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് കലകുവൈറ്റ് ഫഹഹീൽ മേഖല സെക്രട്ടറി സജീവ് എബ്രഹാം , കല കുവൈറ്റ് സാഹ്യത്യ വിഭാഗം സെക്രട്ടറി കവിത അനൂപ് , ബാലവേദി മുഖ്യരക്ഷാധികാരി സജീവ് എം ജോർജ് , ബാലവേദി മേഖല രക്ഷാധികാരി ദീപ ബിനു, ബാലവേദി കുവൈറ്റ് പ്രസിഡൻ്റ് അനന്തിക ദിലീപ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതുതായി തിരഞ്ഞെടുത്ത സെക്രട്ടറി അവനി വിനോദ് സമ്മേളനത്തിന് നന്ദി പറഞ്ഞു.